Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GlobalNews

കെ​ന്ന​ഡി സെ​ന്‍റ​റി​ന്‍റെ പേ​ര് മാ​റ്റാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ് യു​എ​സ് കോ​ട​തി; സെ​ന്‍റ​ർ അ​ട​ച്ചി​ടു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലു​ള്ള പ്ര​ശ​സ്ത​മാ​യ ജോ​ൺ എ​ഫ്. കെ​ന്ന​ഡി സെ​ന്‍റ​ർ ഫോ​ർ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ന്‍റെ പേ​രു മാ​റ്റാ​നോ കെ​ട്ടി​ട​ത്തി​നു​മു​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പേ​ര് കൂ​ട്ടി​ച്ചേ​ർ​ക്കാ​നോ ഉ​ള്ള നീ​ക്ക​ങ്ങ​ൾ യു​എ​സ് ഫെ​ഡ​റ​ൽ കോ​ട​തി ത​ട​ഞ്ഞു. യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റാ​ൻ ഭ​ര​ണ​സ​മി​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​ഡ്ജി ക്രി​സ്റ്റോ​ഫ​ർ കൂ​പ്പ​ർ വ്യ​ക്ത​മാ​ക്കി.

സ്ഥാ​പ​ന​ത്തി​ന് ട്രം​പി​ന്‍റെ പേ​ര് കൂ​ട്ടി​ച്ചേ​ർ​ക്കാ​നും പ​രി​സ​രം ‘പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ജെ. ​ട്രം​പ് പ്ലാ​സ’ എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നും ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നാ​ണ് ഫെ​ഡ​റ​ൽ കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
കോ​ട​തി​വി​ധി​ക്കു പി​ന്നാ​ലെ, പേ​ര് മാ​റ്റാ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സെ​ന്‍റ​ർ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. വി​ധി തി​രി​ച്ച​ടി​യാ​യാ​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സെ​ന്‍റ​ർ അ​ട​ച്ചി​ടു​ന്ന​തും കോ​ട​തി വി​ല​ക്കി​യി​ട്ടു​ണ്ട്.

International

നേ​പ്പാ​ൾ പ്ര​ള​യം; മ​ര​ണ സം​ഖ്യ 800 ക​ട​ന്നു, 2500 പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 800 ക​ട​ന്നു. 2500 ല​ധി​കം പേ​രെ ഇ​പ്പോ​ഴും കാ​ണാ​നി​ല്ല. ഇ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രു​മാ​യി പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്ന് നേ​പ്പാ​ൾ പോ​ലീ​സ് അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പോ​യ 49 പേ​രെ ടി​ബ​റ്റ് ഭാ​ഗ​ത്ത് കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. കാ​ണാ​താ​യ മ​ല​യാ​ളി​ക​ളെ കു​റി​ച്ചും പു​തി​യ സൂ​ച​ന​യൊ​ന്നു​മി​ല്ല. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ​ക്കാ​യി ടി​ബ​റ്റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ചി​ല മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ 85 പൗ​ര​ൻ​മാ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് അ​മേ​രി​ക്ക അ​റി​യി​ച്ചു. ഒ​ൻ​പ​ത് പേ​രെ​യാ​ണ് ഇ​തു​വ​രെ ര​ക്ഷി​ച്ച​തെ​ന്നും യു​എ​സ് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ൻ ക​ര​സേ​ന​യു​ടെ വി​ദ​ഗ്ധ സം​ഘം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ തു​ര​ങ്ക​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ തു​ര​ങ്ക​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. കാ​ഠ്മ​ണ്ഡു​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​വ​രു​ന്നു.

International

നേ​പ്പാ​ൾ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 688 ആ​യി ഉ​യ​ർ​ന്നു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. നി​ല​വി​ൽ 688 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​ൽ ഇ​തു​വ​രെ 108 പേ​രെ ര​ക്ഷി​ച്ചു. ടി​ബ​റ്റ് ഭാ​ഗ​ത്ത് കു​ടു​ങ്ങി​ക്കി​ട​ന്ന 598 പേ​ർ സു​ര​ക്ഷി​ത​മാ​യി നേ​പ്പാ​ൾ അ​തി​ർ​ത്തി ക​ട​ന്നു.

ടി​ബ​റ്റി​ലു​ള്ള 900 ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ര​സേ​ന​യി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ തു​ര​ങ്ക വി​ദ​ഗ്ധ​ർ നേ​പ്പാ​ളി​ലെ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​രും. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​വും നേ​പ്പാ​ളി​ൽ എ​ത്തി. ഒ​രു ബെ​യ്‌‌‌‌​ലി പാ​ല​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ നേ​പ്പാ​ളി​ൽ എ​ത്തി​ച്ചു. ഏ​ഴ് പാ​ല​ങ്ങ​ൾ​ക്ക് കൂ​ടി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ അ​യ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ​യും ഇ​ന്ത്യ നി​യോ​ഗി​ക്കും. നേ​പ്പാ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​നു​സ​രി​ച്ച് എ​ല്ലാ സ​ഹാ​യ​ത്തി​നും ത​യാ​റാ​ണെ​ന്ന് ഇ​ന്ത്യ ആ​വ​ർ​ത്തി​ച്ചു. ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള ഏ​ഴ് മ​ല​യാ​ളി​ക​ളെ കു​റി​ച്ചു വി​വ​ര​ങ്ങ​ളി​ല്ല.

International

നേ​പ്പാ​ളി​ലെ പ്ര​ള​യ​ത്തി​ന് കാ​ര​ണം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ വ​ൻ നാ​ശം വി​ത​ച്ച പ്ര​ള​യ​ത്തി​ന് കാ​ര​ണം ഭൂ​ച​ല​ന​മ​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (USGS). ബു​ധ​നാ​ഴ്ച രാ​വി​ലെ പ്ര​ള​യ​ത്തി​ന് മു​മ്പാ​യു​ണ്ടാ​യ പ്ര​ക​മ്പ​നം ഭൂ​ച​ല​ന​മ​ല്ലെ​ന്നും ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ക​മ്പ​നം ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് യു​എ​സ്ജി​എ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.37നാ​ണ് കാ​ഠ്മ​ണ്ഡു​വി​ന് വ​ട​ക്ക് നേ​പ്പാ​ൾ-​ചൈ​ന അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മു​ണ്ടാ​യ​താ​യി യു​എ​സ്ജി​എ​സ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ ഏ​ക​ദേ​ശം ഇ​തേ സ​മ​യ​ത്തു​ത​ന്നെ ചൈ​ന​യി​ൽ​നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന ഭോ​ട്ടെ കോ​ശി ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ലെ​ൻ​ഡെ ഖോ​ല ന​ദി​യി​ലേ​ക്ക് മ​ല​ഞ്ചെ​രി​വി​ൽ നി​ന്ന് വ​ൻ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി.

ഇ​താ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് യു​എ​സ്ജി​എ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. 5.2 തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്പ​ത്തി​ന് തു​ല്യ​മാ​യ ആ​ഘാ​തം സൃ​ഷ്ടി​ച്ച വ​ൻ മ​ണ്ണി​ടി​ച്ചി​ലാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

International

ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തി​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താൻ ധാ​ര​ണ​യായി, ​ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ - ചൈ​ന അ​തി​ർ​ത്തി​യി​ലെ ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാ​ങ് യീ​യു​മാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.

ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും. പ്ര​ത്യേ​കി​ച്ച്, അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​രു​പ​ക്ഷ​വും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ര​ണ്ട് രാ​ജ്യ​ങ്ങ​ളും പ്ര​ത്യേ​ക വ​ഴി​ക​ൾ തേ​ടും. സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്കാ​യി ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ൽ​ക്കൂ​ടി സൗ​ക​ര്യം ഒ​രു​ക്കാ​നും കി​ഴ​ക്ക​ൻ, മ​ധ്യ മേ​ഖ​ല​ക​ളി​ൽ ഓ​രോ ഹോ​ട്ട്‌​ലൈ​ൻ കൂ​ടി സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​ർ​ത്തി​യി​ലെ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​രം കൂ​ട്ടാ​നും, കൈ​ലാ​സ് മാ​ന​സ​രോ​വ​ർ യാ​ത്ര​യ്ക്ക് കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കാ​നും ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ണ്ടാ​കു​ന്ന ഏ​ത് ത​ർ​ക്ക​വും നി​ല​വി​ലെ ന​യ​ത​ന്ത്ര, സൈ​നി​ക ത​ല സം​വി​ധാ​ന​ങ്ങ​ൾ വ​ഴി സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കും. അ​തി​ർ​ത്തി ക​ട​ന്നൊ​ഴു​കു​ന്ന ന​ദി​ക​ളു​ടെ​യും ഡാ​മു​ക​ളു​ടെ​യും ഡേ​റ്റ പ​ര​സ്പ​രം കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ അ​ടു​ത്ത മാ​സം വി​ദ​ഗ്ധ സ​മി​തി യോ​ഗം ചേ​രും. അ​തി​ർ​ത്തി ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഈ ​ഉ​ന്ന​ത​ത​ല സം​വി​ധാ​ന​ത്തി​ന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തെ യോ​ഗം ഇ​ന്ത്യ​യി​ൽ ന​ട​ത്താ​നും അ​ജി​ത് ഡോ​വ​ലും വാ​ങ് യീ​യും ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Kerala

നേ​പ്പാ​ളി​ലെ പ്ര​ള​യ​ദു​ര​ന്തം; ഹെ​ൽ​പ്പ് ഡെ​സ്ക്കു​മാ​യി സ​ർ​ക്കാ​ർ

തിരുവനന്തപുരം: നേ​പ്പാ​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​ഹാ​യ​ത്തി​നാ​യി നോ​ർ​ക്ക​യു​ടെ 1070 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലോ അ​ല്ലെ​ങ്കി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തു​റ​ന്നി​ട്ടു​ള്ള 0086 139 8999 0012, 0086 185 1428 4905 എ​ന്നീ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

നേ​പ്പാ​ൾ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 170 ആ​യി ഉ​യ​ർ​ന്നു, 600ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ണാ​നി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഭോ​ട്ടെ​കോ​ഷി ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 170 ആ​യി ഉ​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ 250 ത്തോ​ളം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ അ​റ​നൂ​റി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ കാ​ണാ​താ​യ​താ​യി നേ​പ്പാ​ൾ സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ക്കു​ന്നു. നേ​പ്പാ​ൾ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പോ​യ 37 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. ഇ​ഷ ഫൗ​ണ്ടേ​ഷ​ൻ വ​ഴി പോ​യ 77 പേ​രെ​ക്കു​റി​ച്ചും ഇ​തു​വ​രെ വി​വ​രം കി​ട്ടി​യി​ല്ല.

പ്ര​ള​യ​ത്തി​ൽ 19 പാ​ല​ങ്ങ​ളും 40 കി​ലോ​മീ​റ്റ​റോ​ളം റോ​ഡു​ക​ളും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മി​ന്ന​ൽ​പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യി​ലെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ദീ​തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നേ​പ്പാ​ൾ ടൂ​റി​സം ബോ​ർ​ഡ് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​കെ 384 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ 105 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം. ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യെ​ന്നും ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ഹി​മ​പാ​ത​മാ​ണ് ന​ദി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് നേ​പ്പാ​ൾ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്.

International

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വും പി​താ​വു​മാ​യ ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മു​ജ്ത​ബ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ൽ പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഒ​രി​ക്ക​ൽ പോ​ലും പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യോ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ക​യോ ചെ​യ്യാ​ത്ത​ത് അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രം​പി​ന്‍റെ പു​തി​യ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​ശ​സ്ത റേ​ഡി​യോ അ​വ​താ​ര​ക​ൻ ഗ്ലെ​ൻ ബെ​ക്കു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് നി​ർ​ണ​യ​ക വി​വ​രം പ​ങ്കു​വ​ച്ച​ത്. ‘‘അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം, കൈ, ​കാ​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം മാ​ര​ക​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ദ്ദേ​ഹം മ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്’’ ട്രം​പ് പ​റ​ഞ്ഞു. ഒ​രു​പ​ക്ഷേ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ജീ​വ​നോ​ടെ​യി​ല്ലെ​ങ്കി​ൽ, അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​നു മു​ന്നി​ൽ വ​ലി​യൊ​രു നാ​ട​കം ത​ന്നെ​യാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

പാ​ക്കി​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ‌ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം, 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: ∙ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 14 പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ വെ​ന്തു​മ​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദു​ര​ന്തം അ​ര​ങ്ങേ​റി​യ​ത്. പാ​ക്കി​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ശു​പ​ത്രി​യി​ലെ മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് വാ​ർ​ഡി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന 15 കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലു​ള്ള എ​യ​ർ ക​ണ്ടീ​ഷ​ണ​റി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് വ​ൻ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യ​ത്. തീ ​പ​ട​ർ​ന്ന​തോ​ടെ വാ​ർ​ഡാ​കെ ക​റു​ത്ത പു​ക​കൊ​ണ്ട് മൂ​ടു​ക​യും കു​ഞ്ഞു​ങ്ങ​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങു​ക​യു​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മാ​ത്രം പ്ര​സ​വി​ച്ച സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചാ​ണ് പ​ല അ​മ്മ​മാ​രും താ​ഴേ​ക്ക് ഓ​ടി​യ​ത്. എ​ന്നാ​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ കി​ട​ന്നി​രു​ന്ന കു​ഞ്ഞു​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ല.

അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും എ​ത്തി​യ​തെ​ന്ന് മ​രി​ച്ച കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്ര​സ​വ വാ​ർ​ഡി​ന്‍റെ പ്ര​ധാ​ന വാ​തി​ലു​ക​ൾ അ​ധി​കൃ​ത​ർ പൂ​ട്ടി​യി​ട്ടി​രു​ന്ന​താ​ണ് ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ച്ച​തെ​ന്ന് ജ​വേ​രി​യ എ​ന്ന അ​മ്മ കു​റ്റ​പ്പെ​ടു​ത്തി. ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും കു​ഞ്ഞു​ങ്ങ​ളെ അ​വി​ടെ​യി​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നാ​ല് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കാ​ൻ വ​ന്ന​ത്. ഒ​രു കു​ഞ്ഞി​നെ​പ്പോ​ലും ര​ക്ഷി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ലെ​ന്നും ജ​വേ​രി​യ പ​റ​ഞ്ഞു.

International

നേ​പ്പാ​ൾ പ്ര​ള​യ​ദു​ര​ന്തം; മ​ര​ണം 157 ആ​യി, 133 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 750ഓ​ളം പേ​രെ കാ​ണാ​താ​യി, ഗ്രാ​മ​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണം 157 ആ​യി ഉ​യ​ർ​ന്നു. 750-ഓ​ളം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തി​ൽ 133 ഇ​ന്ത്യ​ക്കാ​രു​മു​ണ്ട്. ടി​ബ​റ്റ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നു​ള്ള ഭോ​ട്ടെ കോ​ഷി ന​ദി​യി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യം നേ​പ്പാ​ളി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ വ​ൻ​നാ​ശ​ന​ഷ്ട​മാ​ണ് വി​ത​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് നേ​പ്പാ​ളി​നെ ന​ടു​ക്കി​യ പ്ര​ള​യ​ദു​ര​ന്ത​മു​ണ്ടാ​യ​ത്. ടി​ബ​റ്റി​ൽ​നി​ന്നു​ള്ള ഭോ​ട്ടെ കോ​ഷി ന​ദി​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​ല​നി​ര​പ്പു​യ​ർ​ന്നു. ഇ​ര​ച്ചെ​ത്തി​യ വെ​ള്ളം ര​സു​വ, ധാ​ദി​ങ്, നു​വാ​കോ​ട്ട് ജി​ല്ല​ക​ളി​ൽ വ​ൻ​നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ന​ദി​യി​ലൂ​ടെ പ്ര​ള​യ​ജ​ലം ഇ​ര​ച്ചെ​ത്തി​യ​തോ​ടെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ലം​പൊ​ത്തി. ബ​സു​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി. പ്രാ​ണ​ര​ക്ഷാ​ർ​ഥം പ​ല​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ​ക്ഷേ, മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി.

മേ​ഖ​ല​ക​ളി​ൽ നേ​പ്പാ​ൾ സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, വി​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്.

അ​തേ​സ​മ​യം, പ്ര​ള​യ​ദു​ര​ന്തം നേ​പ്പാ​ളി​ലെ വൈ​ദ്യു​തി​വി​ത​ര​ണ​ത്തെ​യും ബാ​ധി​ച്ചു. വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള​ട​ക്കം 430 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന​ശേ​ഷി​യു​ള്ള പ​വ​ർ​സ്റ്റേ​ഷ​നു​ക​ൾ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും വൈ​ദ്യു​തി​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

International

നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ 250ല​ധി​കം ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യി

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ 250ല​ധി​കം ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യ​താ​യി സൂ​ച​ന. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പോ​യ 37 പേ​രെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല. ഇ​ഷ ഫൗ​ണ്ടേ​ഷ​ൻ വ​ഴി പോ​യ 77 പേ​രെ​ക്കു​റി​ച്ചും ഇ​തു​വ​രെ വി​വ​രം കി​ട്ടി​യി​ല്ല. ഹെ​ൽ​പ്പ്ലൈ​നി​ലേ​ക്ക് നി​ര​വ​ധി ആ​ളു​ക​ളു​ടെ ബ​ന്ധു​ക്ക​ൾ വി​ളി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ചൈ​നീ​സ് ടി​ബ​റ്റ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ഇ​തു​വ​രെ 95 പേ​രാ​ണ് മ​രി​ച്ച​ത്. നേ​പ്പാ​ൾ ടൂ​റി​സം ബോ​ർ​ഡ് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​കെ 384 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​തി​ൽ 105 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം.

സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യെ​ന്നും ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ ഹി​മ​പാ​ത​മാ​ണ് ന​ദി​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് നേ​പ്പാ​ൾ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ റ​സു​വ ജി​ല്ല​യി​ലെ ഭോ​ട്ടെ കോ​ശി ന​ദി​യി​ലാ​ണ് മി​ന്ന​ൽ പ്ര​ള​യം ഉ​ണ്ടാ​യ​ത്.

International

എ​ച്ച്-1​ബി വി​സാ അ​പേ​ക്ഷ​ക​ൾ​ക്ക് അ​ധി​ക ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക, ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളെ ബാ​ധി​ക്കും 

വാ​ഷിംഗ്‌ട​ൺ ഡിസി: വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​എ​സ് ന​ൽ​കി​വ​രു​ന്ന എ​ച്ച്-1​ബി വി​സാ അ​പേ​ക്ഷ​ക​ൾ​ക്ക് 1,03,265 ഡോ​ള​ർ (ഏ​ക​ദേ​ശം 98 ല​ക്ഷം രൂ​പ) അ​ധി​ക ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ​വ​കു​പ്പ് നി​ർ​ദേ​ശം. നി​ല​വി​ലു​ള്ള ഫീ​സു​ക​ൾ​ക്ക് പു​റ​മേ​യാ​ണി​ത്. യു​എ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് മാ​സ്റ്റേ​ഴ്സ് ബി​രു​ദ​മോ അ​തി​നു​മു​ക​ളി​ലു​ള്ള യോ​ഗ്യ​ത​യോ നേ​ടി​യ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ‘അ​ഡ്വാ​ൻ​സ്ഡ് ഡി​ഗ്രി എ​ക്സം​പ്ഷ​ൻ’ വി​ഭാ​ഗ​ത്തി​ലെ അ​പേ​ക്ഷ​ക​ൾ​ക്കും അ​ധി​ക ഫീ​സ് ബാ​ധ​ക​മാ​കും.

എ​ച്ച്-1​ബി വി​സ​യു​ടെ 70 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ളും ഇ​ന്ത്യ​ക്കാ​രാ​ണെ​ന്നി​രി​ക്കേ, ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ് ഈ തീ​രു​മാ​നം. ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വൈ​ദ​ഗ്ധ്യ​മു​ള്ള വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യു​എ​സ് ന​ൽ​കി​വ​രു​ന്ന വിസയാണ് എ​ച്ച്-1​ബി വി​സാ.

എ​ച്ച്-1​ബി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന, ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ണ്ടാ​കു​ന്ന ചെ​ല​വ് തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 880 കോ​ടി ഡോ​ള​ർ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളി​ൽ​നി​ന്ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും അ​ന്തി​മ​തീ​രു​മാ​നം.

ക​ഴി​ഞ്ഞ​വ​ർ​ഷം എ​ച്ച്-1​ബി വി​സ​യ്ക്ക് ഒ​രു ല​ക്ഷം ഡോ​ള​ർ​ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്കം പി​ന്നീ​ട് കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് മ​ര​വി​പ്പി​ച്ചി​രു​ന്നു.

International

യു​എ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ താ​രി​ഫു​ക​ൾ​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഒ​ട്ടാ​വ: അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യു​എ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന പു​തി​യ താ​രി​ഫു​ക​ൾ​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി. അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ന​ൽ​കാ​ൻ ത​യാ​റ​ല്ലെ​ന്നും മാ​ർ​ക്ക് കാ​ർ​ണി പ​റ​ഞ്ഞു. കാ​ന​ഡ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, കു​ടും​ബ​ങ്ങ​ൾ, ബി​സി​ന​സു​ക​ൾ എ​ന്നി​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കാ​ന​ഡ​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും ക​ർ​ഷ​ക​രെ​യും കു​ടും​ബ​ങ്ങ​ളെ​യും ബി​സി​ന​സു​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി യു​എ​സി​ന്‍റെ പു​തി​യ താ​രി​ഫു​ക​ൾ​ക്ക് ഡോ​ള​റി​ന് ഡോ​ള​ർ എ​ന്ന ക​ണ​ക്കി​ൽ കാ​ന​ഡ മ​റു​പ​ടി ന​ൽ​കും. കാ​ന​ഡ​യു​ടെ താ​രി​ഫ് ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി വാ​ഷിം​ഗ്ട​ണും ഓ​ട്ട​വ​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഏ​ക​ദേ​ശം 28 ബി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ക​നേ​ഡി​യ​ൻ ഇ​റ​ക്കു​മ​തി​ക്ക് മേ​ൽ അ​മേ​രി​ക്ക 50 ശ​ത​മാ​നം താ​രി​ഫ് ചു​മ​ത്തി.

കാ​ന​ഡ​യു​ടെ തീ​രു​മാ​ന​ത്തെ യു​ണൈ​റ്റ​ഡ് യു​എ​സ് റെ​പ്ര​സെ​ന്റേ​റ്റീ​വ് വി​മ​ർ​ശി​ച്ചു. കാ​ന​ഡ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന് എ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കി​ടെ കാ​ന​ഡ ഉ​റ​പ്പു​ക​ളി​ൽ​നി​ന്ന് പി​ന്മാ​റു​ക​യും പു​തി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

International

ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്‌​മാ​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. അ​ദ്ദേ​ഹം ഈ​യാ​ഴ്ച വ​രു​മെ​ന്നു കേ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നു​മി​ല്ല. ഇ​ന്ത്യ ഷെ​യ്ക്ക് ഹ​സീ​ന​യ്ക്ക് അ​ഭ​യം ന​ല്കി​യ വി​ഷ​യ​മാ​ണ് ത​ട​സ​മെ​ന്നാ​ണ് സൂ​ച​ന.

ഷെ​യ്ക്ക് ഹ​സീ​ന​യെ കൈ​മാ​റ​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​നു​കൂ​ല പ്ര​തി​ക​ര​ണ​മി​ല്ല. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ര​ണ്ടു ക്ഷ​ണ​ക്ക​ത്തി​നും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ബം​ഗ്ലാ​ദേ​ശ് പ​ക്ഷ​ത്തു​നി​ന്നി​ല്ല.

International

മ്യാ​ൻ​മ​റി​ൽ ബു​ദ്ധ വി​ഹാ​ര​ത്തി​ന് നേ​രെ വ്യോ​മാ​ക്ര​മ​ണം; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു, 20ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക്

നെ​യ്പി​ഡോ: മ്യാ​ൻ​മ​റി​ലെ ബു​ദ്ധ വി​ഹാ​ര​ത്തി​ന് നേ​രെ വ്യോ​മാ​ക്ര​മ​ണം. മ്യാ​ൻ​മ​റി​ലെ മ​ധ്യ സ​ഗൈം​ഗ് മേ​ഖ​ല​യി​ൽ മ്യാ​ൻ​മ​ർ സൈ​ന്യ​മാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 20ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ധ്യാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നൂ​റി​ല​ധി​കം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സാ​യു​ധ ഗോ​ത്ര സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ മ്യാ​ൻ​മ​ർ സൈ​ന്യം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ മ്യാം​ഗ് ടൗ​ൺ​ഷി​പ്പി​ലെ സ്വെ​ലെ​യോ ഗ്രാ​മ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ്രാ​മ​ത്തി​ലെ ബു​ദ്ധ​വി​ഹാ​ര വ​ള​പ്പി​ലേ​ക്ക് യു​ദ്ധ​വി​മാ​നം ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് വ​ക്താ​വ് ന​വേ ഓ ​വ്യ​ക്ത​മാ​ക്കി. 15 മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ട് ബോം​ബു​ക​ളാ​ണ് വി​മാ​നം വ​ർ​ഷി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി വെ​ളി​പ്പെ​ടു​ത്തി.

ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച ശേ​ഷം ഗ്രാ​മീ​ണ​ർ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു. മ്യാ​ൻ​മ​ർ സൈ​ന്യം വീ​ടു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ഭ​യാ​ർ​ത്ഥി ക്യാ​മ്പു​ക​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും ന​ട​ത്തു​ക​യാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി നി​യ​മി​ച്ച അ​ന്വേ​ഷ​ണ സം​ഘം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​റ​ത്തു​വി​ട്ട വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഐ​ഐ​എം​എം ഈ ​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വു​ക​ൾ ന​ൽ​കു​ന്ന സൈ​നി​ക ക​മാ​ൻ​ഡ് ഘ​ട​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ​മി​തി ത​ല​വ​ൻ നി​ക്കോ​ളാ​സ് കൂം​ജി​യ​ൻ പ​റ​ഞ്ഞു. സ്കൂ​ളു​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

കേ​ന്ദ്ര മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന അ​ടു​ത്ത മാ​സം‌; വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ മോ​ദി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ന​രേ​ന്ദ്ര മോ​ദി ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന അ​ടു​ത്ത മാ​സം‌ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മു​പ്പ​തി​ല​ധി​കം മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ മാ​റ്റം വ​ന്നേ​ക്കും. പ​ത്തി​ന​ടു​ത്ത് മ​ന്ത്രി​മാ​ർ​ക്ക് രാ​ജി​വ​യ്‌​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ കോ​ച്ചിം​ഗ് പ​ദ്ധ​തി​ക്കു​ള്ള ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഗാ​ന്ധി ജ​യ​ന്തി മു​ത​ൽ ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് ആ​ലോ​ച​ന. അ​തേ​സ​മ​യം, ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡ് രൂ​പീ​ക​ര​ണം വൈ​കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​മാ​രെ ബോ​ർ​ഡി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​ൽ ഇ​നി​യും തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

സൈ​ല​ന്‍റ്‌​വാ​ലി​യി​ൽ​നി​ന്ന് പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി 

കൊ​ച്ചി: സൈ​ല​ന്‍റ്‌​വാ​ലി വ​ന​ത്തി​ലെ കു​ന്തി​പ്പു​ഴ​യി​ൽ​നി​ന്ന് പു​തി​യ സ​സ്യ​ത്തെ ക​ണ്ടെ​ത്തി. ചേ​ന​യും ചേ​മ്പു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്ന ‘അ​രീ​സി’ കു​ടും​ബ​ത്തി​ലു​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ സ​സ്യം. തേ​വ​ര സേ​ക്ര​ഡ്ഹാ​ർ​ട്ട് കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യി​രു​ന്ന റി​ട്ട. പ്ര​ഫ​സ​ർ ഡോ. ​വി.​ജെ. ഡൊ​മി​നി​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ശാ​സ്ത്ര​സം​ഭാ​വ​ന​ക​ളും പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ മാ​തൃ​ക​ക​ളും പ​രി​ഗ​ണി​ച്ച് ആ​ദ​ര​സൂ​ച​ക​മാ​യി ലാ​ഗ​നാ​ന്ദ്ര ഡോ​മി​നി​സി എ​ന്ന ശാ​സ്ത്ര​നാ​മം സ​സ്യ​ത്തി​നു ന​ൽ​കി.

ഇ​തു​കൂ​ടാ​തെ കി​ണ​ർ​വാ​ഴ, ക​രി​മ്പോ​ള എ​ന്നി​ങ്ങ​നെ വി​ളി​പ്പേ​രു​ക​ളു​ള്ള ലാ​ഗ​നാ​ന്ദ്ര ജ​നു​സി​ൽ​പ്പെ​ടു​ന്ന ഒ​ന്പ​തി​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ട്. ഇ​വ​യി​ൽ എ​ല്ലാം​ത​ന്നെ ഔ​ഷ​ധ​ഗു​ണ​മു​ള്ള​വ​യും അ​ല​ങ്കാ​ര​സ​സ്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യു​മാ​ണ്. പൂ​ങ്കു​ല​യു​ടെ അ​ഗ്ര​ഭാ​ഗ​ത്തു നീ​ള​മു​ള്ള വാ​ലി​ല്ല എ​ന്ന​തും കോ​ണാ​കൃ​തി​യി​ലു​ള്ള ഗ​ന്ധ​വാ​ഹി​നി​ക​ളും ഈ ​പു​തി​യ സ​സ്യ​ത്തെ മ​റ്റി​ന​ങ്ങ​ളി​ൽ​നി​ന്നു വേ​റി​ട്ട​താ​ക്കു​ന്നു. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ഡോ. ​ജോ​സ് മാ​ത്യു, ഗ​വേ​ഷ​ക ജെ. ​ശ​ര​ണ്യ, ക​ൽ​പ്പ​റ്റ​യി​ലെ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ട​ഷ​നി​ലെ സ​ലീം പി​ച്ച​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ.

സ്പീ​ഷി​സ് എ​ന്ന അ​ന്താ​രാ​ഷ്‌​ട്ര ജേ​ർ​ണ​ലി​ൽ ക​ണ്ടെ​ത്ത​ൽ പ്ര​ബ​ന്ധ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ കേ​ര​ള​ത്തി​ലെ കി​ഴ​ങ്ങു​വ​ർ​ഗ സ​സ്യ​ങ്ങ​ളു​ടെ രേ​ഖ​പ്പെ​ടു​ത്ത​ൽ എ​ന്ന ഗ​വേ​ഷ​ണ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​ലും അ​ക്വേ​റി​യം ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ലു​മ​ട​ക്കം ലാ​ഗ​നാ​ന്ദ്ര സ​സ്യ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാ​നാ​കും.

International

ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ളോ ആ​ശ​യ​വി​നി​മ​യ​മോ ന​ട​ക്കു​ന്നി​ല്ല, ഹോ​ർ​മു​സ് തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ളോ ആ​ശ​യ​വി​നി​മ​യ​മോ ന​ട​ക്കു​ന്നി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു​കി​ട​ക്കു​ക​യാ​ണെ​ന്നും ക​ട​ലി​ടു​ക്കി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന മൈ​നു​ക​ൾ നീ​ക്കം​ചെ​യ്യു​ക​യോ നി​ർ​വീ​ര്യ​മാ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. സാ​മൂ​ഹി​ക​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലെ കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം.

അ​തേ​സ​മ​യം, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ട്രം​പി​ന്‍റെ അ​നു​യാ​യി​യാ​യ ജാ​ര​ദ് കു​ഷ്ന​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ക​രാ​റി​ലെ​ത്താ​ൻ ഇ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​എ​സ് മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്ന നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഇ​റാ​നെ ആ​ണ​വാ​യു​ധം നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കു​ഷ്ന​ർ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, ജൂ​ൺ മാ​സ​ത്തി​ൽ ഒ​പ്പു​വെ​ക്ക​പ്പെ​ട്ട ഇ​ട​ക്കാ​ല ക​രാ​റി​ലെ ഇ​റാ​ന്‍റെ നി​ബ​ന്ധ​ന​ക​ൾ അ​മേ​രി​ക്ക അം​ഗീ​ക​രി​ക്കും​വ​രെ ഹോ​ർ​മു​സ് അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. ഇ​റാ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കു​ക, ഇ​റാ​ന്‍റെ എ​ണ്ണ​യ്ക്കു മേ​ലു​ള്ള ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക, ഇ​റാ​ന്‍റെ ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ. ഇ​വ അം​ഗീ​ക​രി​ക്കാ​ത്തി​ട​ത്തോ​ളം ഹോ​ർ​മു​സ് അ​ട​ഞ്ഞു​കി​ടി​ക്കു​മെ​ന്ന് ഇ​റാ​നു​വേ​ണ്ടി മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന ഉ​ന്ന​ത​ൻ മൊ​ഹ​മ്മ​ദ് ബാ​ഘ​ർ ഖ​ലി​ബാ​ഫ് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

National

ക​ർ​ണാ​ട​ക​യി​ൽ മൂ​ന്നു​പേ​ർ വ​ന​പാ​ല​ക​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം: പ്ര​ദേ​ശ​ത്ത് വ​ൻ പ്ര​തി​ഷേ​ധം

ചാ​മ​രാ​ജ​ന​ഗ​ർ: ക​ര്‍​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ ഹ​നു​രു​വി​ല്‍ വ​ന​പാ​ല​ക​രു​ടെ വെ​ടി​യേ​റ്റ് മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും റോ​ഡ് ഉ​പ​രോ​ധി​ച്ചു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സം​ഭ​വ​ത്തി​ല്‍ വ​ന​പാ​ല​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് മൈ​സൂ​രു​വി​ലെ കെ.​ആ​ര്‍. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് ചാ​മ​രാ​ജ​ന​ഗ​ർ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട​വ​ർ ത​മി​ഴ്നാ​ട്ടു​കാ​ര​ണെ​ന്നും സം​ഭ​വ​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി ന​ൽ​ണ​മെ​ന്ന് പ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി ആ​വ​ശ്യ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മൂ​ന്നു​പേ​ർ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

International

യു​എ​സ് സൈ​നി​ക​രെ കൊ​ല്ലു​ക​യോ പി​ടി​കൂ​ടു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് 30,000 ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ

ടെ​ഹ്റാ​ൻ: യു​എ​സ് സൈ​നി​ക​രെ കൊ​ല്ലു​ക​യോ പി​ടി​കൂ​ടു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് 30,000 ഡോ​ള​ർ (ഏ​ക​ദേ​ശം 28 ല​ക്ഷം രൂ​പ) പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ സൈ​ന്യം. വ​നി​ത​ക​ളാ​ണ് ഈ ​ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ര​ട്ടി പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും ഇ​റാ​ൻ അ​റി​യി​ച്ചു.

ഇ​റാ​ൻ സൈ​നി​ക​ത്ത​ല​വ​ൻ അ​മീ​ർ ഹാ​ത​മി​യെ ഉ​ദ്ധ​രി​ച്ച് ‘ഇ​ർ​ന’ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ഒ​ട്ടേ​റെ​പ്പേ​ർ അ​ഭ്യ​ർ​ഥി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് അ​മീ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ യു​എ​സ് ഇ​റാ​നി​ൽ ക​ര​യു​ദ്ധം ന​ട​ത്തു​ന്നി​ല്ല. ഏ​പ്രി​ലി​ൽ യു​എ​സിന്‍റെ ഒ​രു വി​മാ​നം ഇ​റാ​നി​ൽ ത​ക​ർ​ന്നു​വീ​ണ​പ്പോ​ൾ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​ത്ര​മാ​ണ് യു​എ​സ് ഇ​റാ​ൻ​ മ​ണ്ണി​ൽ നേ​രി​ട്ടി​റ​ങ്ങി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് യു​എ​സി​ന്‍റെ സൈ​നി​ക​രെ കൊ​ല്ലു​ക​യോ പി​ടി​കൂ​ടു​ക​യോ ചെ​യ്യു​ന്ന​തെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഫെ​ബ്രു​വ​രി 28ന് ​യു​എ​സും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ഇ​റാ​നെ ആ​ക്ര​മി​ച്ച​തി​നു​ പി​ന്നാ​ലെ തു​ട​ങ്ങി​യ യു​ദ്ധം പ​ശ്ചി​മേ​ഷ്യ​യെ പ്ര​ക്ഷു​ബ്ധ​മാ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ആ​റു​മാ​സ​ത്തോ​ള​മാ​കു​ന്നു. ഇ​തി​നി​ടെ, പ​ല​ത​വ​ണ വെ​ടി​നി​ർ​ത്താ​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും ശ്ര​മം ന​ട​ന്നെ​ങ്കി​ലും അ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ര​യു​ദ്ധം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ലും ഇ​റാ​നി​ൽ യു​എ​സ് ഇ​ട​വി​ട്ട് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​വ​രു​ന്നു. യു​ദ്ധം തു​ട​ർ​ന്നാ​ൽ ക​ര​യു​ദ്ധം ഉ​ണ്ടാ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ല​ത​വ​ണ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്.

International

മെ​റ്റ​യ്ക്കെ​തി​രാ​യ നി​യ​മ​യു​ദ്ധ​ത്തി​ന് തു​ട​ക്കം; മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗും ആ​ഡം മൊ​സേ​രി​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​കും, പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ന​ഷ്ട​പ​രി​ഹാ​രം 1.4 ട്രി​ല്യ​ൺ ഡോ​ള​ർ

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: മെ​റ്റ​യ്ക്കെ​തി​രാ​യ നി​യ​മ​യു​ദ്ധ​ത്തി​ന് തു​ട​ക്കം. മെ​റ്റ​യ്ക്കെ​തി​രെ യു​എ​സ് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഹ​ർ​ജി​ക​ളി​ലാ​ണ് ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. കു​ട്ടി​ക​ളെ മ​ന​പ്പൂ​ർ​വം ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും അ​ടി​മ​പ്പെ​ടു​ത്താ​ൻ ഫീ​ച്ച​റു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മെ​റ്റ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗും ഇ​ൻ​സ്റ്റ​ഗ്രാം മേ​ധാ​വി ആ​ഡം മൊ​സേ​രി​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ്പ് അ​ട​ക്കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പു​കൂ​ടി ഇ​ന്ന് തു​ട​ക്ക​മാ​കു​ന്ന നി​യ​മ​പോ​രാ​ട്ട​ത്തി​ൽ തീ​രു​മാ​ന​മാ​കും. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യ്ക്ക് അ​ടു​ത്തു​ള്ള ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

കാ​ലി​ഫോ​ർ​ണി​യ, കൊ​ള​റാ​ഡോ, കെ​ന്‍റ​ക്കി, ന്യൂ​ജ​ഴ്സി തു​ട​ങ്ങി​യ യു​എ​സ് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​റ്റോ​ർ​ണി ജ​ന​റ​ൽ​മാ​രാ​ണ് മെ​റ്റ​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​കെ 29 സം​സ്ഥാ​ന​ങ്ങ​ളാ​ണ് കേ​സി​ൽ ക​ക്ഷി​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ സ​മ​യം കു​ട്ടി​ക​ളെ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പി​ടി​ച്ചു​നി​ർ​ത്താ​ൻ ഫീ​ച്ച​റു​ക​ൾ മെ​റ്റ ബോ​ധ​പൂ​ർ​വം ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ കു​ട്ടി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും അ​ത് അ​വ​ഗ​ണി​ച്ചു കു​ട്ടി​ക​ളെ ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​യി​ലും പി​ടി​ച്ചി​രു​ത്താ​ൻ ഫീ​ച്ച​റു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ വാ​ദം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ൽ ഇ​ന്ന​ലെ ജൂ​റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. വി​ചാ​ര​ണ ഓ​ഗ​സ്റ്റ് 18ന് ​ആ​രം​ഭി​ക്കും.

സോ​ഷ്യ​ൽ മീ​ഡി​യ ആ​സ​ക്തി വ​ർ​ധി​പ്പി​ക്കാ​ൻ ആ​ൽ​ഗൊ​രി​തം, ഫീ​ച്ച​ർ ഡി​സൈ​നു​ക​ളി​ൽ ക​മ്പ​നി മ​ന​പ്പൂ​ർ​വം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ന്ന ഹ​ർ​ജി​ക​ളെ തു​ട​ർ​ന്നാ​യ​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന നി​യ​മ​പ​രി​ര​ക്ഷ പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യ​പ്പെ​ട്ടേ​ക്കാം. അ​തേ​സ​മ​യം യു​വാ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ചെ​യ്ത ന​ട​പ​ടി​ക​ളു​ടെ തെ​ളി​വു​ക​ൾ പ​ക്ക​ലു​ണ്ടെ​ന്നും തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും മെ​റ്റ പ​റ​യു​ന്നു. കേ​സി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ന​ഷ്ട​പ​രി​ഹാ​രം 1.4 ട്രി​ല്യ​ൺ ഡോ​ള​ർ വ​രെ ഉ​യ​രാ​മെ​ന്നാ​ണ് മെ​റ്റ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ത് ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യ​ത്തി​ന് തു​ല്യ​മാ​ണ്.

National

ഷെ​യ്ക് ഹ​സീ​ന​യെ കൈ​മാ​റ​ണം; ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​മാ​വ​ർ​ത്തി​ച്ച് ബം​ഗ്ലാ​ദേ​ശ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ അ​ഭ​യം പ്രാ​പി​ച്ച ഷെ​യ്ക് ഹ​സീ​ന​യെ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ച് ബം​ഗ്ലാ​ദേ​ശ്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​ൻ ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് രാ​ജ്യം വി​ട്ട ഹ​സീ​ന ഇ​ന്ത്യ​യി​ൽ തു​ട​ര​വേ​യാ​ണ് ബം​ഗ്ലാ​ദേ​ശ് വീ​ണ്ടും ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ദി​നേ​ശ് ത്രി​വേ​ദി​യു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ഷെ​യ്ഖ് ഹ​സീ​ന ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ താ​രി​ഖ് റ​ഹ്മാ​ന്‍റെ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ൽ സം​ഭ​വി​ച്ചി​രു​ന്നു. ഹ​സീ​ന​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ ശ​ക്ത​മാ​യ അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ​രി​പാ​ടി​യി​ൽ ഭാ​ര​ത സ​ർ​ക്കാ​രി​ന് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളെ ഇ​ന്ത്യ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി താ​രീ​ഖ് റ​ഹ്മാ​ൻ പ​റ​ഞ്ഞു.

അ​ടു​ത്ത മാ​സം ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി താ​രീ​ഖ് റ​ഹ്മാ​ന് ഇ​ന്ത്യ​യു​ടെ ക്ഷ​ണ​മു​ണ്ട്. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ഇ​ന്ത്യ ന​ൽ​കി​യ ഉ​റ​പ്പു​ക​ളി​ൽ ആ​ശ്വാ​സ​മു​ണ്ടെ​ന്ന് ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

International

വി​ക്ഷേ​പി​ച്ച​യു​ട​നെ ചൈ​ന​യു​ടെ റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു; റോ​ക്ക​റ്റും ഉ​പ​ഗ്ര​ഹ​വും പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടി​രി​ക്കാ​ൻ സാ​ധ്യ​ത 

ബീ​ജിം​ഗ്: വി​ക്ഷേ​പി​ച്ച് 90 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ചൈ​ന​യു​ടെ റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചു. ലോം​ഗ് മാ​ർ​ച്ച് 7എ ​റോ​ക്ക​റ്റാ​ണ് വി​ക്ഷേ​പി​ച്ച് 85 സെ​ക്ക​ൻ​ഡ് തി​ക​യും മു​മ്പേ ആ​കാ​ശ​ത്ത് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഓ​ഗ​സ്റ്റ് 10ന് ​ഹൈ​നാ​ൻ പ്ര​വി​ശ്യ​യി​ലെ വെ​ൻ​ചാം​ഗ് ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത്. വി​ക്ഷേ​പ​ണം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം 85 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ റോ​ക്ക​റ്റ് തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ട്ടി​ത്തെ​റി​യു​ടെ ഫ​ല​മാ​യി ആ​കാ​ശ​ത്ത് വ​ലി​യ തീ​ഗോ​ള​വും പു​ക​യും അ​വ​ശി​ഷ്ട​ങ്ങ​ളും രൂ​പ​പ്പെ​ട്ടു. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ക്ക​റ്റ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ചൈ​നീ​സ് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചൈ​ന എ​യ​റോ​സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ർ​പ്പ​റേ​ഷ​നാ​ണ് റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത്. ക​മ്പ​നി ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ റോ​ക്ക​റ്റും അ​തി​ലു​ണ്ടാ​യി​രു​ന്ന ഉ​പ​ഗ്ര​ഹ​വും പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. അ​തി​നാ​ൽ ദൗ​ത്യം പൂ​ർ​ണ പ​രാ​ജ​യ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

2020ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച ലോം​ഗ് മാ​ർ​ച്ച് 7എ​യു​ടെ 18-ാമ​ത്തെ ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്. ആ​ദ്യ വി​ക്ഷേ​പ​ണ​വും റോ​ക്ക​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ൻ​ജി​നി​ലു​ണ്ടാ​യ ത​ക​രാ​റാ​യി​രു​ന്നു അ​ന്ന​ത്തെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ചൈ​ന പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ റോ​ക്ക​റ്റ് അ​തി​ൻ​രെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ത​ക​ർ​ന്നു. സാ​ധാ​ര​ണ​യാ​യി വി​ക്ഷേ​പ​ണം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ലാ​ണ് ആ​ദ്യ ഘ​ട്ട വേ​ർ​പെ​ട​ൽ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ദൗ​ത്യ​ത്തി​ൽ 85 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ത​ന്നെ അ​പ​ക​ടം സം​ഭ​വി​ച്ചു.

International

വ​ർ​ഗീ​യ​സം​ഘ​ർ​ഷം; നേ​പ്പാ​ളി​ൽ കു​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ക​ർ​ഫ്യൂ

കാ​ഠ്മ​ണ്ഡു: ക്ര​മ​സ​മാ​ധാ​ന നി​ല വ​ഷ​ളാ​യ​തി​നെ​തു​ട​ർ​ന്നു നേ​പ്പാ​ളി​ലെ മാ​ധേ​ശ് പ്ര​വി​ശ്യ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കോ​ശി​യി​ലെ സു​ൻ​സ​രി ജി​ല്ല​യി​ലു​ണ്ടാ​യ വ​ർ​ഗീ​യ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ മ​ധേ​ഷ് പ്ര​വി​ശ്യ​യി​ലെ ധ​നു​ഷ, സി​ര​ഹ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് അ​ധി​കൃ​ത​ർ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സു​ൻ​സ​രി​യി​ലെ കാ​പ്ത​ൻ​ഗ​ഞ്ച് മേ​ഖ​ല​യി​ൽ ര​ണ്ട് സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. അ​ക്ര​മി​സം​ഘ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​നി​ടെ​യാ​ണ് ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം 12 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത്. ബീ​ഹാ​റു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സു​ൽ​സ​രി, ഇ​ന്ത്യ-​നേ​പ്പാ​ൾ വ്യാ​പാ​ര, ഗ​താ​ഗ​ത ഇ​ട​നാ​ഴി​യി​ലെ പ്ര​ധാ​ന​മേ​ഖ​ല​യാ​ണ്.

Latest News

Corehub Up